Today: 28 Jun 2025 GMT   Tell Your Friend
Advertisements
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം
Photo #1 - Europe - Otta Nottathil - europe_iran_israel_mediation
ജനീവ: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ യൂറോപ്യന്‍ ശക്തികളുമായി ജനീവയില്‍ ചര്‍ച്ച തുടങ്ങി ഇറാന്‍. യുകെ, ഫ്രാന്‍സ്, ജര്‍മനി വിദേശകാര്യമന്ത്രിമാര്‍, യൂറോപ്യന്‍ യൂണിയന്‍റെ വിദേശ നയ മേധാവി എന്നിവരുമായാണ് ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചര്‍ച്ചയാരംഭിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇടപെടലിനു വഴിയൊരുക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍റെ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ആണവപദ്ധതി നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെ തീരുമാനങ്ങള്‍ക്കും ഇറാന്‍ തയാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യുദ്ധം തുടങ്ങിയശേഷം ഇതാദ്യമാണ് ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകുന്നത്.

എന്നാല്‍, ആക്രമണം തുടരുന്നിടത്തോളം ഇസ്രയേലിനോടോ യുഎസിനോടോ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് യൂറോപ്യന്‍ ശക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പ് അരഗ്ചി പറഞ്ഞു. മറ്റുള്ളവരുമായി സംസാരിക്കാന്‍ തയാറാണെന്നും അരഗ്ചി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വിശദീകരണം നല്‍കിയശേഷമായിരുന്നു അരഗ്ചി ചര്‍ച്ചയ്ക്കെത്തിയത്. തങ്ങളുടെ ആണവപദ്ധതി തികച്ചും സമാധാനപരമായ ആവശ്യത്തിനുള്ളതാണെന്നായിരുന്നു കൗണ്‍സിലില്‍ അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

ചര്‍ച്ചയ്ക്കുള്ള ഒരു സാധ്യത തുറന്നിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നയതന്ത്ര പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. വാഷിങ്ടണില്‍ യുഎസ് സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ, പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യേഷ്യാ പ്രതിനിധി സ്ററീവ് വിറ്റ്കോഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ലാമി ജനീവയില്‍ ഇറേനിയന്‍ വിദേശകാര്യ മന്ത്രിയെ കണ്ടത്. വേണ്ടിവന്നാല്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നു ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
- dated 21 Jun 2025


Comments:
Keywords: Europe - Otta Nottathil - europe_iran_israel_mediation Europe - Otta Nottathil - europe_iran_israel_mediation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_iran_discussion_geneva_june_20_2025
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാണുന്നു
തുടര്‍ന്നു വായിക്കുക
ഇറാന്‍ ~ ഇസ്രയേല്‍ വിഷയത്തില്‍ ഇടപെടരുത്: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us